കുന്നത്തൂർ താലൂക്കിൽ കരിഞ്ചന്ത,പൂഴ്ത്തി വയ്പ്,അമിതവില എന്നിവ തടയാൻ പരിശോധന ശക്തമാക്കി

Advertisement

ശാസ്താംകോട്ട . കരിഞ്ചന്ത,പൂഴ്ത്തി വയ്പ്,അമിത വില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ ബി.വേണുഗോപാലിന്റെ നേതൃത്വത്തിൽ റവന്യൂ,ഭക്ഷ്യ സുരക്ഷാ,ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ഭരണിക്കാാവ്,ശാസ്താംകോട്ട,ചക്കുവളളി എന്നിവിടങ്ങളിലെ വ്യാപാര
സ്ഥാപനങ്ങളിൽ പരിശോധന നടത്തി.വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത രണ്ട്
സ്ഥാപനങ്ങൾക്കെതിരെയും അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വയ്ക്കാത്ത രണ്ട്
സ്ഥാപനങ്ങൾക്കെതിരെയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു ഹോട്ടലിനും നോട്ടീസ് നൽകി.ഡെ.തഹസീൽദാർ ഹരീഷ് കുമാർ,ഫുഡ് സേഫ്റ്റി ഓഫീസർ മാനസ,ലീഗൽ മെട്രോളജി ഇൻസ്പക്ടർ അലക്സാണ്ടർ,റേഷനിംഗ്
ഇൻസ്പക്ടർമാരായ സെലീന,പ്രവീൺ,അഭിലാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

Advertisement