ഇടയ്ക്കാട് മണ്ണാറോഡിൽ റോഡ് നിർമ്മാണ ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്ത നിലയിൽ

Advertisement

ഇടയ്ക്കാട്.പോരുവഴി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ശിലാഫലകം തകർത്ത നിലയിൽ.മണ്ണാറോഡ്
കരിമ്പാറ ജംഗ്ഷൻ -ഗണേശവിലാസം റോഡിന്റെ കോൺക്രീറ്റിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട ഫലകമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.സംഭവത്തിൽ കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.കുറ്റക്കാരെ അടിയന്തിരമായി കണ്ടെത്തണമെന്ന് നേതാക്കളായ സുബിൻ,ഇടയ്ക്കാട് പ്രസന്നൻ,രാജൻ ജോർജ്,രാജീവ്.ആർ,ജോബിൻ,
ശ്രീകാന്ത്‌,ശശി,സാബു ഇടയ്ക്കാട് എന്നിവർ ആവശ്യപ്പെട്ടു.