പതിനാറുകാരിയോട് ലൈംഗികാതിക്രമം;66-കാരന് പന്ത്രണ്ട് വര്‍ഷം തടവ്

Advertisement

കുന്നിക്കോട്: പതിനാറ് വയസ്സുള്ള കുട്ടിയോട് ലൈഗിംകാതിക്രമം നടത്തിയ 66-കാരന് പന്ത്രണ്ട് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും. ഇടമണ്‍, ആനപ്പേട്ടകോങ്കല്‍, പുത്തന്‍ വീട്ടില്‍ സദാശിവനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. സ്‌പെഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജ് റ്റി.ഡി. ബൈജു ആണ് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കാത്ത പക്ഷം അഞ്ച് മാസം കഠിന തടവും കൂടി വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിജീവിതയായ കുട്ടിക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്‍കാനും ഈ തുക ഒടുക്കാത്ത പക്ഷം നാല് മാസം തടവും കൂടി വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ശിക്ഷകളും പ്രത്യേകമായി അനുഭവിക്കണമെന്ന് വിധി ന്യായത്തില്‍ പ്രതിപാദിക്കുന്നു. 2018 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെന്മല എസ്‌ഐമാരായ വി.എസ്. പ്രവീണിന്റെയും കെ. ശ്യാമിന്റെയും നേതൃത്വത്തിലാണ് അന്വേഷണ നടപടികള്‍ നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത്ത് കോടതിയില്‍ ഹാജരായി.

Advertisement