കരുനാഗപ്പള്ളി പുള്ളിമാൻ ജംഗഷനിൽ പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെടുത്തു

Advertisement

കരുനാഗപ്പള്ളി.പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെടുത്തു. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗഷനിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.അന്യ സംസ്ഥാന തൊഴിലാളികളാണ് ചെടിക്ക് പിന്നിലെന്ന സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്

കരുനാഗപ്പള്ളി പുള്ളിമാൻ ജംഗഷനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിനോട് ചേർന്ന ഓടയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി കണ്ടെത്തിയത്. 65 സെന്റീമീറ്റർ നീളവും നിറയെ ഇലകളുമുള്ളതാണ് ചെടി.

ചെടിക്കു പിന്നിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്..കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുഷ്പ്പിക്കാറായ ചെടി കണ്ടെത്തിയത്. ഇത്രയും വളർച്ചയെത്തിയ ചെടിക്ക് കൃത്യമായ പരിചരണം ലഭിച്ചിട്ടുള്ളതായി വിലയിരുത്തപ്പെടുന്നു .അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും പരിശോധനകൾ എക്സൈസ് ശക്തമാക്കിയിട്ടുണ്ട്.അന്യ സംസ്ഥാന തൊഴിലാളികളാണ് ചെടിക്ക് പിന്നിലെന്ന സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

Advertisement