ലൈഫ് മിഷന്‍ പദ്ധതി സമ്പൂര്‍ണ്ണ  അവതാളത്തില്‍: കെ. സുരേന്ദ്രന്‍ 

Advertisement

പത്തനാപുരം : സംസ്ഥാനത്തെ ലൈഫ് മിഷന്‍ പദ്ധതി സമ്പൂര്‍ണ്ണ അവതാളത്തിലാണന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആര്‍ക്ക് കൊടുക്കണമെന്നറിയാതെ ഏഴ് ലക്ഷത്തോളം അപേക്ഷകളാണ് കെട്ടികിടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഭവനരഹിതരായി  കഴിയുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.  രണ്ടായിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്‍റ് എം.എം ഹസന്‍ പറഞ്ഞത്. രണ്ടായിരം പോയിട്ട് ഒരു വീടുപോലും എങ്ങും  കണ്ടില്ല. ഒരു അവകാശവാദമോ പ്രഖ്യാപനമോ നടത്താതെ കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറ് കണക്കിന് സാധാരണക്കാര്‍ക്കാണ് സേവാഭാരതി വീടുവെച്ചു നല്‍കിയത്. അതില്‍ ഒരു മുതലാളിയുടെ പണമോ വിദേശപണമോ ഇല്ല. ഇന്നാട്ടിലെ സാധരണക്കാരുടെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Advertisement