ഉത്സവമേഖലയായി പ്രഖ്യാപിച്ചു

Advertisement

കര്‍ക്കിടകവാവിനോടനുബന്ധിച്ച് ജൂലൈ 16, 17 തീയതികളില്‍ തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ പാപനാശം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ ശ്രീ പരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീ സ്വര്‍ഗപുരം ദേവി ക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ നിയമലംഘനം, ശബ്ദമലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടികള്‍
സ്വീകരിക്കും. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തും. മദ്യ വില്പന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിനെയും ചുമതലപ്പെടുത്തി.

Advertisement