സംഘം ചേർന്ന് ആക്രമണം; പ്രതികൾ പിടിയിൽ

Advertisement

ഓച്ചിറ: സംഘം ചേർന്ന് അക്രമം നടത്തിയ പ്രതികൾ പോലീസ് പിടിയിലായി. തഴവ വില്ലേജിൽ ഹരികൃഷ്ണൻ ഭവനിൽ ഹരികൃഷ്ണൻ (24), ഓച്ചിറ വില്ലേജിൽ സന്തോഷ് ഭവനിൽ സിദ്ധു എന്ന സിദ്ധാർത്ഥ് (19), ഓച്ചിറ, ഞാക്കാനൽ, അനന്തു ഭവനത്തിൽ അനന്തു (27), പായിക്കുഴി, തോട്ടു പറമ്പിൽ പുത്തൻകണ്ടം, സുജിത്ത് (25), പായിക്കുഴി മനു ഭവത്തിൽ റിനു (27) എന്നിവരാണ് ഓച്ചിറ പോലീസിൻറെ പിടിയിലായത്.

കാർ ഡ്രൈവറായ ഓച്ചിറ സ്വദേശി സമേഷിനെയാണ് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തിരുവല്ലം ഭാഗത്തേക്ക് ബലിതർപ്പണത്തിന് ഓട്ടം പോകുനതിനായി കാർ എടുക്കാനായി പുറപ്പെട്ട സമേഷിനെയും അനുജനെയും ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

തുടർന്ന് ബൈക്കിലെത്തിയ മറ്റു രണ്ടുപേർ തടികഷണവും വാളുമായി പാഞ്ഞടുക്കുന്നത് കണ്ട് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ സമേഷിനെ മർദ്ദിച്ചു അവശനാക്കുകയും വെട്ടി പരിക്കേൽപ്പിക്കുമായിരുന്നു. തുടർന്ന് ഓച്ചിറ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് ഇൻസ്പെക്ടർ നിസ്സാമുദ്ദീൻറെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിയാസ്, എസ്.സി.പി.ഒ അനു, ഉഷ, സിപിഒ വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.