കൊല്ലം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ അപ്പു എന്ന് വിളിക്കുന്ന രാജേഷ്(27), ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ ഷിബു(23) എന്നിവരാണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച പ്രതികള്‍ മയ്യനാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൊട്ടിയം സ്വദേശി ബിജുകുമാറിന്‍റെ മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് ബിജുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. ഇരവിപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജയേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്, എസ്.സിപിഒ നൗഷാദ്, സിപിഒ മാരായ സുമേഷ്, രാജേഷ്, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.