കുണ്ടറ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത പ്രതി പിടിയില്‍. പെരിനാട് ചാത്തനാംകുളം വയലില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു(28)വിനെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24നാണ് ചന്ദനത്തോപ്പിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 13.4 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. എസ്എച്ച്ഒ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനീഷ് ബി, ശ്രീലാല്‍, സിപിഒമാരായ അഭിലാഷ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് വിഷ്ണുവിനെ പിടികൂടിയത്.