കൊല്ലം- മൺമറഞ്ഞു പോയവരെ ഓർമിച്ച് ആയിരങ്ങൾ അവരവരുടെ ബന്ധുക്കൾക്ക് ബലി ഇട്ടപ്പോൾ അനാഥരായ ജന്മങ്ങൾക്ക് വേണ്ടി ബലിതർപ്പണം നടത്തി വ്യത്യസ്തനാവുകയാണ് ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്. അനാഥാലയങ്ങളിൽ മരിച്ചവരെയും കോവിഡ് ബാധിച്ച് മരിച്ച അനാഥരെയും നിയമ നടപടികൾ പൂർത്തിയാക്കി സ്മശാനങ്ങളിൽ കൊണ്ടുപോയി ശവ സംസ്കാരം നടത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്ന് തിരുമുല്ലാവാരം കടലോരത്ത് ബലിതർപ്പണം നടത്തിയത്. കൂടാതെ ഒരാഴ്ചയ്ക്ക് മുമ്പ് ചവറ കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ 5 മക്കളുള്ള വൃദ്ധൻ മരിച്ചപ്പോൾ മക്കൾ മൃത ദേഹം ഏറ്റെടുക്കാൻ വരാതെ വന്നപ്പോൾ അ മൃതദേഹം ഗണേഷ് അടക്കം ചെയ്തിരുന്നു.അതിന്റെ ചിതാഭസ്മവും കടലിൽ ഒഴുക്കുകയും ചെയ്തു.
റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെയും മാനസിക വിഭ്രാന്തി ഉള്ളവരെയും ഗണേഷ് കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി അവരെ വേണ്ടവിധത്തിൽ പോലീസിന്റെ സഹായത്തോടെ പല അഗതി മന്ദിരങ്ങളിലും എത്തിക്കാറുണ്ട്. കൂടാതെ റോഡിൽ ആക്സിഡന്റ് പറ്റി കിടക്കുന്നവരെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുന്നതിൽ ഗണേഷ് മുൻ നിരയിൽ ഉണ്ട്. ഗണേഷിന്റെ ഈ പ്രവർത്തനങ്ങളിൽ സഹായിയായി ശ്രീ സായി കാറ്ററിംഗ് സർവീസ് നടത്തുന്ന ബാബു,ആംബുലൻസ് ഡ്രൈവർഅബു, ശാസ്താംകോട്ട ഫയർഫോഴ്സിലെ അംഗം മനോജ്, പോലീസിലെ അംഗം ശ്രീകുമാർഎന്നിവർ പിന്തുണയുമായി ഗണേഷി നൊപ്പം ഉണ്ട്