കരുനാഗപ്പള്ളി . അയണി വേലിക്കുളങ്ങരയിൽ ഐ.ആർ.ഇ. നടത്തി വരുന്ന പരിസ്ഥിതി വിരുദ്ധ ഖനനം അവസാനിപ്പിക്കുനതിനായി സമരം അധികാര സ്ഥാനങ്ങളിലേക്കും ഐ.ആർ.ഇ പടിക്കലേക്കും വ്യാപിപ്പിച്ച് ഒരു പ്രദേശത്തിന്റെനിലനിൽപ്പിനായുള്ള പോരാട്ടം ശക്തമാക്കുവാൻ ജനകീയ സഭ തീരുമാനിച്ചു.
ജനകീയ സമരസമിതി നടത്തി വരുന്ന അനിശ്ചിത കാല സമരം 72- ദിവസം പിന്നിട്ടിട്ടും സർക്കാരും ഐ.ആർ. ഇ യുംനിസംഗത കാട്ടുന്നതിന്റെ പ്രദിഷേധമായിട്ടാണ് സമരം ശക്ത മാക്കുവാൻ ജനകീയ സഭ തീരുമാനിച്ചത്. സേവ് ആലപ്പാട് സെക്രട്ടറി കാർത്തിക് ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജഗത് ജീവൻ ലാലി റിപ്പോർട്ട് അവതരണം നടത്തി. നഗരസഭാ കൗൺസിലർ നിഷ, ജനസഹായി ഫോറം ട്രഷറർ ഡി. മുരളിധരൻ , മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെന്നിസ്, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സെമീർ , എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി രവി , പ്രദീപ് കുമാർ ., അശോകൻ അടക്കാമരത്തിൽ എന്നിവർ പ്രസംഗിച്ചു. സമരസമിതി ട്രഷറർ ടി.വി. സനൽ സ്വാഗതവും എക്സിക്യൂട്ടിവ് മെമ്പർഷാജഹാൻ കുളച്ച വരമ്പേൽ നന്ദിയും പറഞ്ഞു.