കരുനാഗപ്പള്ളി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ,ജനപ്രതിനിധികളേയും വിശ്വാസത്തിലെടുക്കാത്ത ദേശീയപാത അതോറിറ്റിയുടെ നടപടി അപലപനീയമാണെന്ന് സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു. വവ്വാക്കാവ് ജംഗ്ഷനോട് ദേശീയപാത അതോറിറ്റി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് വവ്വാക്കാവ് യൗവ്വന നടത്തിയ സായാഹ്നധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സതീഷ് കുമാർ യൗവ്വന അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം അനുജ , സൗത്ത് ഇന്ത്യൻ അനിൽകുമാർ ,കളരിക്കൽ ജയപ്രകാശ് , ഷാജഹാൻ കാട്ടൂർ ,ദിലീപ്കുറുങ്ങപ്പള്ളി ,ആർ.സുഗതൻ ,മൈതീൻകുഞ്ഞ് ,അനിയൻ പനയ്ക്കൽ ,ജയകുമാർ ,മോട്ടപ്പുറത്ത് മുകേഷ് ,സലീംകുമാർ എന്നിവർ സംസാരിച്ചു.