ശാസ്താംകോട്ട. ഒപ്പംനിന്നവരും എതിരുനിന്നവരും കൂടി അട്ടിമറിച്ചിരുന്നില്ലെങ്കില്‍ ശാസ്താംകോട്ട തടാക ചൂഷണം എന്ന പ്രശ്നത്തിന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പരിഹാരം കാണുമായിരുന്നു.
തടാകം ഓരോ വേനലിലും അടികാണുന്ന നിലയിലെത്തുന്നകാലം,തടാകത്തെ അമിതമായി ചൂഷണം ചെയ്ത് ജലമെടുക്കരുതെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തടാകസംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സിലും നിരവധി സംഘടനകളും സമര രംഗത്തിറങ്ങുന്ന കാലം. തീരത്ത് നിരന്തരം സമരവും പ്രക്ഷോഭവും നടന്നുപോന്നിരുന്നു.ഒരുമാസം നീണ്ട നിരാഹാര സമരം നടന്ന 2013കാലം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ധരുടെ സംഘം തടാകം പരിസരവും കണ്ടു പഠിച്ച തയ്യാറാക്കിയ മാനേജുമെന്‍റ് ആക്ഷന്‍പ്ളാന്‍ നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു.
2013 ജൂണ്‍ 14ന് ശാസ്താംകോട്ടയിലെത്താമെന്ന് മുഖ്യമന്ത്രി ഉ മ്മന്‍ചാണ്ടി പറയുന്നു. ഉച്ചയോടെ മഖ്യമന്ത്രിയും ഒരു സംഘം സീനിയര്‍ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സംഘവും തടാകം സന്ദര്‍ശിക്കുന്നു. ടൗണില്‍ ഒരു ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തടാക സംരക്ഷണത്തിന് എന്തുവേണമെന്ന് മുഖ്യമന്ത്രി ആരായുന്നു. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വിലയിരുത്തി. സമയ ബന്ധിതമായി 33.5കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നു. കല്ലട ആറ്റില്‍ തടയണ അവിടെനിന്നും ജലമെടുത്ത് ഫില്‍ട്ടര്‍ ഹൗസിലെത്തിക്കുന്നതോടെ ജല ചൂഷണം ഇല്ലാതെ കൊല്ലം നഗരത്തിന് അടക്കം ജല വിതരണം. ഇതായിരുന്നു മുഖ്യ പദ്ധതി. എന്നാല്‍ ഇതിന്മേല്‍ ജല അതോറിറ്റിയുടെ തന്നെ തടസവാദവും ഉല്‍സാഹക്കുറവും പദ്ധതി വൈകിച്ചു. പിന്നെ 2016ല്‍ ഉമ്മന്‍ചാണ്ടി തന്നെ ഇടപെട്ട് ഇത് പുനരുജ്ജീവിപ്പിച്ചു. കല്ലടആറ്റില്‍ തടയണവരുന്നതിനെതിരേ കേസായി, അതുപേക്ഷിച്ചു. 14കോടിയുടെ പൈപ്പു വിന്യാസം നടന്നത് വിജിലന്‍സ് കേസ് ആയി ആ പൈപ്പുകള്‍ ഇന്നും തടാകത്തിന്‍റെ കിഴക്കന്‍ തീരത്ത് അനാഥാവസ്ഥയിലുണ്ട്.
വളരെ ആര്‍ജ്ജവത്തോടെ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പദ്ധതിക്കുപിന്നിലെ പല താല്‍പര്യങ്ങള്‍ അത് നശിപ്പിച്ചതായി വ്യക്തമായിരുന്നു. ഉമ്മന്‍ചാണ്ടി ശാസ്താംകോട്ടയ്ക്കായി ചിലവിട്ട ഒരു ദിനം അട്ടിമറിക്കപ്പെട്ടു.
മറ്റൊരു വിശേഷം അദ്ദേഹം ശാസ്താംകോട്ടയിലെ വേദിയില്‍ ഇരിക്കുന്ന സമയമായിരുന്നു അദ്ദേഹത്തിന്‍റെ ഓഫീസിലെ ജോപ്പനെതിതിരെ നടപടിയുണ്ടായത്. വേദിയില്‍വച്ചാണ് ഉമ്മന്‍ചാണ്ടി ആവിവരം അറിഞ്ഞതെന്നു കരുതണം, കേരളത്തിലെ വലിയ രാഷ്ട്രീയ അധാര്‍മ്മികതയും അശ്ലീലവും അനാവൃതമാക്കിയ സംഭവങ്ങള്‍ ഇവിടെ തുടക്കമാവുകയായിരുന്നു. .