പന്മന ആശ്രമത്തില്‍ രാമതീര്‍ത്ഥത്തിന് തുടക്കം

Advertisement

ചവറ: മഹാഗുരുവര്‍ഷം 2024-ന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ രാമതീര്‍ത്ഥം എന്ന രാമായണ മാസാചരണ പരിപാടിക്ക് തുടക്കമായി. ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരള പുരാണ പാരായണ സംഘടന പ്രസിഡന്റും മഹാഗുരു വര്‍ഷം-2024 പാരായണ സമിതിയുടെ ചെയര്‍മാനുമായ അമ്പാടി സുരേന്ദ്രന്‍ അധ്യക്ഷനായി. സി.ആര്‍. മഹേഷ് എംഎല്‍എ, ഡോ. സി. രാജാഗോപാലന്‍ നായര്‍, എ. ആര്‍. കൃഷ്ണകുമാര്‍, ശാന്തി നികേതന്‍ ഗോപാലകൃഷ്ണപിള്ള, മങ്കാട്ട് പുരുഷന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

Advertisement