എംസി റോഡില്‍ ഗതാഗത നിയന്ത്രണം

Advertisement

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയുമായി ബന്ധപ്പെട്ട് തട്ടത്തുമല മുതല്‍ ഏനാത്ത് വരെയുള്ള എംസി റോഡില്‍ ഗതാഗത നിയന്ത്രണം. ഇരുവശത്തേക്കും വിലാപയാത്ര കടന്നുവരുന്ന സമയം ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചു വിടുന്നതായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിലാപയാത്ര രാവിലെ 10 മണിയോടെ കൊട്ടാരക്കരയില്‍ എത്തി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement