ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്ത് – ആയുഷ് ഹോളിസ്റ്റിക്ക് സെൻ്റർ (എൻ.എ.എം)എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാന്തിഗിരി സിദ്ധ മെഡിയ്ക്കൽ കോളേജ് അലൂമിയ അസോസിയേഷൻ്റെ സഹകരണത്തോടെയാണ് മഴക്കാലപൂർവ്വ സൗജന്യ സിദ്ധ മെഡിയ്ക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തിയത്.കരിന്തോട്ടുവ അംഗനവാടിയിൽ വച്ചു നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. ക്യാമ്പ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.ഗീത ഉദ്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജിത അദ്ധ്യക്ഷത വഹിച്ചു.മഴക്കാല രോഗ പ്രതിരോധത്തിൽ സിദ്ധവൈദ്യത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സിദ്ധ മെഡിയ്ക്കൽ ഓഫീസർ ഡോ.ശരണ്യ രാജ് ബോധവത്ക്കരണ ക്ലാസ് നടത്തി. ക്യാമ്പിൽ മഴക്കാല രോഗപ്രതിരോധ മരുന്നുകളും കൊതുക് നശീകരണ മരുന്നുകളും വിതരണം ചെയ്തു.ഡോ. വാണി കൃഷ്ണ, പഞ്ചായത്തംഗം പ്രസന്നകുമാരി മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.