ശാസ്താംകോട്ട. മാതാവിനെ കാണാനെത്തി പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 45കാരന് 13വര്‍ഷം കഠിന തടവും പിഴയും. കരുനാഗപ്പള്ളി പോക്‌സോ കോടതിയാണ് പന്മന മുല്ലക്കേരി പെരിങ്ങാല കിഴക്കതില്‍ ഷിഹാബുദ്ദീനെ 13 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 15000 രൂപ പിഴയും ഒടുക്കണം ഇത് അതിജീവിതയ്ക്ക് നല്‍കണം.
2021ലാണ് പരാതിക്ക് ആധാരമായ സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാവിനെ സന്ദര്‍ശിക്കാന്‍ പതിവായി വരാറുള്ള പ്രതി പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. വിചാരണകാലയളവില്‍ ജയിലില്‍കിടന്നസമയം തടവില്‍കുറവുചെയ്യും. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി എഫ് മിനിയാണ് വിധിപ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഏഅഡ്വ. എന്‍ സി പ്രേം ചന്ദ്രന്‍ ഹാജരായി