കൊല്ലം: നീണ്ടകര പാലത്തിൽ നിന്നും അഷ്ടമുടി കായലിൽ ചാടി മരിച്ചു. എഴുകോൺ,കരുവേലിൽ, രമ്യാ വിഹാറിൽ രാജേന്ദ്രൻ(67) ആണ്. മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സംഭവം. രണ്ട് ദിവസം മുമ്പ് വീടുവിട്ടിറങ്ങിയതാണ് മരിച്ച രാജേന്ദ്രൻ. വീട്ടുകാർ കാൺമാന്നില്ലാ എന്ന് കാട്ടി എഴുകോൺ പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടിന് സമീപം കട നടത്തുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപാറാണി, മക്കൾ: രമ്യ,രഞ്ജിത്ത്. മരുമകൻ :രാജേഷ്.