വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കൊല്ലം: മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈല്‍ പുളിമൂട്ടില്‍ വീട്ടില്‍ അന്‍സാരിയുടെ മകന്‍ ആസിഫ് അന്‍സാരി (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ആസിഫിനെ ഇന്നലെ രാവിലെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റമോര്‍ട്ടം നടത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Advertisement