കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ബഹുനില കെട്ടിടോദ്ഘാടനം

Advertisement

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടത്തുന്ന പരിപാടിയില്‍ നഗരസഭാ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ ഉദ്ഘാടനം എ എം ആരിഫ് എം പി, കാന്‍സര്‍ വാര്‍ഡ് ഉദ്ഘാടനം സുജിത് വിജയന്‍പിള്ള എം എല്‍ എ, ഐ സി യൂണിറ്റുകളുടെ ഉദ്ഘാടനം ഐ ആര്‍ ഇ എല്‍, സി എം ഡി ദീപേന്ദ്രസിങ് എന്നിവരും നിര്‍വഹിക്കും.
കിഫ്ബിയുടെ 12 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 54 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒമ്പത് നിലകളില്‍ വിശാലമായ ഒ.പി സംവിധാനം, ഓഫീസ്, ലബോറട്ടറി, 40 പേ വാര്‍ഡുകള്‍, കാന്റീന്‍, മോര്‍ച്ചറി എന്നിവയുണ്ടാകും. ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ വാര്‍ഡും സജ്ജമാക്കിയിട്ടുണ്ട്.
ചവറ ഐ ആര്‍ ഇയുടെ സി എസ് ആര്‍ ഫണ്ട് 88 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ 10 കിടക്കളും മൂന്ന് വെന്റിലേറ്ററുകളും ഉള്‍പ്പടെയുള്ള അത്യാധുനിക മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ആലപ്പാട്, മാന്‍നിന്നവിള, ചെമ്പകശേരി കടവ് എന്നിവിടങ്ങളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളും പരിപാടിയില്‍ സമര്‍പ്പിക്കും.
സി ആര്‍ മഹേഷ് എം എല്‍ എ അധ്യക്ഷനാകും. നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു, വൈസ് ചെയര്‍പേഴ്സണ്‍ എ സുനിമോള്‍, സ്ഥിരംസമിതി അധ്യക്ഷരായ പി മീന, പടിപ്പുര ലത്തീഫ്, എസ് ഇന്ദുലേഖ, എം ശോഭന, എല്‍ ശ്രീലത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ എസ് ഷിനു തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement