കരുനാഗപ്പള്ളി . പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന പട്ടയ അസംബ്ലിയുടെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലം പട്ടയ അസംബ്ലി വെളളിയാഴ്ച രാവിലെ 10.30 ന് മുനിസിപ്പൽ ഓഫീസ് ഹാളിൽ
വെച്ച് സി.ആർ മഹേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കും. ജില്ലാ കളക്ടർ, നഗരസഭാ ചെയർമാൻ, സെക്രട്ടറി, കൗൺസിലർമാർ,ജില്ലാ പഞ്ചായത്തംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ,
പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫീസർമാർ, താലൂക്ക് ജീവനക്കാർ എന്നിവർ പങ്കെടുക്കും.
ചവറ മണ്ഡലം പട്ടയ അസംബ്ലി ശനിയാഴ്ച രാവിലെ 10.30 ന് ചവറ ബ്ലോക്ക് ഓഫീസ് ഹാളിൽ വെച്ച് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കും. ജില്ലാ കളക്ടർ, മേയർ, ഡെപ്യൂട്ടി മേയർ, സെക്രട്ടറി, കൊല്ലം കോർപ്പറേഷൻ, ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്തംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വില്ലേജാഫീസർമാർ, താലൂക്ക് ജീവനക്കാർ എന്നിവർ പങ്കെടുക്കും.