കരുനാഗപ്പള്ളി . ആര്‍എസ്എസ് കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അജയ്പ്രസാദിൻ്റെ 16-ാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.ബുധനാഴ്ച രാവിലെ ക്ലാപ്പനയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. സി പി എം നേതാക്കൾ ഉൾപ്പടെയുള്ളവർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ക്ലാപ്പന സെൻ്റ് ജോസഫ് സ്കൂളിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം തോട്ടത്തിൽ മുക്കിൽ സമാപിച്ചു.തുടർന്ന് ചേർന്ന യോഗം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻ്റ് ജെ പി സുധീന്ദ്രനാഥ് അധ്യക്ഷനായി.ഏരിയാ സെക്രട്ടറി മുസാഫിർ സുരേഷ് സ്വാഗതം പറഞ്ഞു.കേന്ദ്ര കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ആദർശ് എം സജി, ജില്ലാ പ്രസിഡൻ്റ് വിഷ്ണു, ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്ണൻ, എസ് സന്ദീപ് ലാൽ, ആര്യാ പ്രസാദ്, മുഹമ്മദ് ഷാഹിൻ, തൃപതി തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് 5ന് സിപി എം നേതൃത്വത്തിൽ അനുസ്മരണ റാലിയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.ടി എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. പി ജെ കുഞ്ഞിചന്തു സ്വാഗതം പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി രാധാമണി,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, ഏരിയാ സെക്രട്ടറി പി കെ ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം വസന്താരമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് ഒ മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.അജയ് പ്രസാദിൻ്റെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.