കരുനാഗപ്പള്ളി എന്‍ജിനീയറിംങ് കോളജില്‍ പുതിയ ബി ടെക് കോഴ്സുകള്‍

Advertisement

കരുനാഗപ്പള്ളി. എന്‍ജിനീയറിംങ് കോളജില്‍ ബി ടെക് ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (വി.എൽ എസ് ഐ ഡിസൈൻ ആൻഡ് ടെക്നോളജി)ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്. ഇന്ത്യയിൽ ചിലമേഖലയില്‍ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ ആരംഭിക്കുമ്പോൾ ഉയർന്നു വരുന്ന സാങ്കേതിക വിദഗ്ദ്ധരുടെ അപര്യാപ്തത പരിഹരിക്കുക എന്നതാണ് ഈ കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. വരും വർഷങ്ങളിൽ എൺപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ആണ് പ്രതീക്ഷിക്കുന്നത് കൂടാതെ നിലവിൽ ഉയർന്ന ശമ്പള ഘടന ആണ് ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് കമ്പനികൾ നൽകി വരുന്നത് .

വ്യാവസായിക വാണിജ്യ മേഖലകളിലെല്ലാം നിർമ്മിത ബുദ്ധി ഒഴിവാക്കാൻ പറ്റാത്ത സങ്കേതമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു. ഉൽപ്പാദിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ കാലതാമസം കൂടാതെയുള്ള വിശകലനവും

ഇന്റലിജൻസ് ഡാറ്റ അനാലിസിസ് (ഡാറ്റ സയൻസ് ) എന്നീ മേഘലകളിൽ വൈദഗ്ധ്യം നേടിയവരുടെ ആവശ്യകത ദിനം പ്രതി ദർദ്ധിച്ചു വരുന്ന സാഹചര്യമാണ്. നിലവിലുള്ളത്. ഉയർന്നു വരുന്ന ഈ ആവശ്യകത മുൻനിർത്തിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ് എന്ന കോഴ്സ് ഈ വർഷം മുതൽ തുടങ്ങുവാൻ തീരുമാനിച്ചിരിക്കുന്നത്. 50 സീറ്റുകളാണ് ഈ കോഴ്സിലേക്കു് അനുവദിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ എല്ലാകോഴ്സുകളും വിജയിക്കുന്നവർക്ക് ഉയർന്ന ജോലി സാധ്യതകളും മികച്ച ശമ്പള പാക്കേജും ലഭ്യമാണ്.

കൂടാതെ രണ്ട് D. Voc ഡിപ്ലോമ ഇൻ വൊക്കേഷൻ ) കോഴ്സുകളും ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് റോബോട്ടിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിംഗ് എന്ന് D. Voc കോഴ്സുകൾ ആണ് ആരംഭിക്കുന്നത്. വികസനം കൂടി കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. എന്നതാണ് DVoc കോഴ്സുകളുടെ പ്രത്യകത. വ്യവസായ മേഖലയുടെ അംഗീകാരം ഉള്ള സ്ഥാപനമായിരിക്കും നൈപുണ്യ വികസന പരിശീലനം കൈകാര്യം ചെയ്യുന്നത് NSF (നാഷണൽ സ്കിൽ ക്വാളിഫയർ ഫ്ലെയിം വർക്ക്) മായി സഹകരിച്ചാണ് ഈ കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പ്രായ പരിധി കൂടാതെ തന്നെ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ക്ലാസ്സുകൾ ഉച്ചക്ക് ശേഷം ആണ് നടക്കുന്നത് . അതുകൊണ്ടു തന്നെ വീട്ടമ്മമാർക്കും പാർട്ട് ടൈം ആയി ജോലി ചെയ്യുന്നവർക്കും ഈ മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് allaiomba www.ceknpy.ac.in. www.polyadmission.org dove എന്നീ സൈറ്റുകൾ mured, mimba jose maniga 8848881061, 7561866090, 9497618731, 9495122741.

Advertisement