പുനലൂർ: കല്ലടയാറ്റിൽ ചാടിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ശിവൻകോവിൽ വേദാലയത്തിൽ സിന്ധു (40) വാണ് മരിച്ചത്. കല്ലടയാറ്റിലെ വളളക്കടവ് ഭാഗത്ത് കരയിലടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് യുവതി ആറ്റിൽ ചാടിയത്. പുനലൂർ ഫയർഫോഴ്‌സിൻ്റ സ്കൂബാ ടീം കല്ലടയാറ്റിൽ തിരച്ചിൽ നടത്തി. രാവിലെ 7.30ന് ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ തുടർന്നു. പുനലൂർ നഗരസഭയിലെ ഭരണിക്കാവ് വാർഡ് മുൻ കൗൺസിലറാണ് സിന്ധു. പുനലൂർ തൂക്കുപാലത്തിനു സമീപത്തുനിന്നാണ് യുവതി ആറ്റിലേയ്ക്ക് ചാടിയത്. ഈ ഭാഗത്ത് വലിയ കുഴികളും മറ്റുമുള്ള ഭാഗമായതിനാൽ തിരച്ചിലിന് ഏറെ പ്രയാസം നേരിട്ടു. ഭർത്താവ് ഉദയൻ ചായക്കട നടത്തി വരുന്നു. നിരഞ്ജൻ , ആരിസ് എന്നിവർ മക്കളാണ്.