കരുനാഗപ്പള്ളി .സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, കുതിരപ്പന്തി, കമ്പിത്ത് കിഴക്കതിൽ, അനീഷ് (27) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയുമായി പ്രതി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി കരുനാഗപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഢിപ്പിച്ചതായി പോലീസ് പറഞ്ഞു. വിവാഹശേഷം വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുൾ പരിശോധിച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ് എമാരായ ഷെമീർ, ഷാജിമോൻ, റഹിം സിപിഒ ഹാഷിം എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.