ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കുന്നത്തൂർ സ്വദേശിയായ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

Advertisement

കുന്നത്തൂർ . അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ
ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ.കൊല്ലം കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ.രാജേഷ് കുമാറിനെ ആണ് കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട എസ്.എച്ച്.ഒ അറസ്റ്റ് ചെയ്തത്.

ഇയ്യാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.രാജേഷിനെതിരെ വകുപ്പ്തല നടപടി ഉണ്ടാകുമെന്നാണ് സൂചന.പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ ഓഫീസിൽ അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിക്കുന്ന ഇയ്യാൾ
കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ മരണദിനത്തിലാണ് അപമാനിച്ചു കൊണ്ട് നിന്ദ്യമായ പോസ്റ്റിട്ടത്.ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് എഫ്.ബിയിൽ റവന്യൂ വകുപ്പ് ജീവനക്കാരൻ ഇട്ട ചിത്രത്തിന് താഴെയാണ് അപമാനിച്ച് കമന്റിട്ടത്.തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം,ഹരികുമാർ കുന്നത്തൂർ എന്നിവർ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,പൊതുമരാമത്ത് വകുപ്പു മന്ത്രി,ഡിജിപി,കൊല്ലം റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.

Advertisement