ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ താലൂക്കിലെ വിവിധ സംഘങ്ങളിൽ സഹകരണ ജേണൽ ചേർത്ത് കൊണ്ട് സഹകരണ ജേണൽ ദിനം ആചരിച്ചു.യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ വച്ച് ജേണൽ വരിസംഖ്യയും ലിസ്റ്റും ചെയർമാൻ അഡ്വ. ടി. മോഹനൻ ഏ ആർ ഇൻ ചാർജ്.
ജെ. ശോഭനയിൽ നിന്നും ഏറ്റുവാങ്ങി.സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങൾ ആയ അഡ്വ.എസ് ലീല,. ജെ. പ്രിയദർശിനി, പ്രൊഫ. കേശവചന്ദ്രൻ നായർ, വിജയമ്മ, കെ. കുമാരൻ.വിവിധ സംഘങ്ങളെ പ്രതിനിധീകരിച്ച് കല്ലട ഗിരീഷ്, ശശിധരൻ എന്നിവരും സൂപ്രണ്ട് എൻ. രതീഷ്, ആർ. ബിന്ദു, സന്തോഷ് എന്നിവരും സംസാരിച്ചു