വികാസ്, സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം

Advertisement

ചവറ .വികാസ് കലാ സാംസ്കാരിക സമിതി ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടത്തുന്നു. പുതിയ ജീവിത സാഹചര്യം, ആഹാരക്രമം, രോഗാതുരത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ കിഡ്നി രോഗബാധിതരാകാതിരിക്കാൻ വേണ്ട ബോധവൽക്കരണ ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. 23 ഞായറാഴ്ച വൈകിട്ട് നാലിന് പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വക്കേറ്റ് സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ നെഫ്രോളജിസ്റ്റ് ഡോക്ടർ. മനീഷ് ഉണ്ണിത്താൻ ക്ലാസെടുക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രതീഷ് കുമാർ, വിശ്വേശ്വരൻ പിള്ള, അരുൺകുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.