കൊട്ടിയം: ബൈക്ക് അപകടത്തിൽ കോടതി ജീവനക്കാരനായ യുവാവ് മരിച്ചു.
പുന്തലത്താഴം മംഗലത്ത് നഗർ 232 പടിപ്പുര വിള പടിഞ്ഞാറ്റതിൽ അനീഷ് വി.എസ് (39) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ഡീസൻ്റുമുക്ക് – പുതുച്ചിറ റോഡിൽ പാക്കിംഗ് സെൻ്ററിന് സമീപത്തായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും ബൈക്കുമായി കൂട്ടിമുട്ടുകയായിരുന്നു. ഉടൻ തന്നെ പാലത്തറയിലുള്ള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കൊല്ലം എം.എ.സി.റ്റി.കോടതി ജീവനക്കാരനായിരുന്നു.
ഭാര്യ: അൻജിത. മക്കൾ: അനിക , അവന്തിക.