കടപുഴ ജംഗ്ഷനിൽ ടീ ഷോപ്പിൽ ഗ്യാസ് ലീക്കായത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

Advertisement

ശാസ്താംകോട്ട- കടപുഴ ജംഗ്ഷനിൽ ഉള്ള ഗോപാലകൃഷ്ണപിള്ള നടത്തിക്കൊണ്ടിരുന്ന ഗോപൻ ടീ ഷോപ്പിലാണ് ഗ്യാസ് ലീക്കായത്. ഇന്ന് രാവിലെ 11:45 ആയിരുന്നു സംഭവം. ഗ്യാസ് സ്റ്റൗവിൽ നിന്നുംഗ്യാസ് ട്യൂബ് വേർപെട്ട് ഗ്യാസ് ലീക്ക് ആവുകയായിരുന്നു .തീ കത്തിത്തുടങ്ങിയ സമയത്ത് ഓടിക്കൂടിയ നാട്ടുകാർ റെഗുലേറ്റർ ഓഫ് ചെയ്തിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ യും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സും എത്തിയിരുന്നു.