തടാകത്തിൻ്റെ സംരക്ഷണത്തിനും മറ്റു അനുബന്ധ പ്രവർത്തികൾക്കുമായി കേന്ദ്രവിഹിതമായി 88. 85 ലക്ഷം രൂപ നാളിതുവരെ സംസ്ഥാനസർക്കാരിനു നൽകി
ന്യൂഡെല്‍ഹി. ശാസ്താംകോട്ട തടാകം ശോഷിക്കുകയോ ജലസംഭരണ വ്യാപ്തി ചുരുങ്ങുകയോ ചെയ്യുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബെ ലോക്സഭയില്‍ പറഞ്ഞു. പക്ഷേ തടാകത്തിൻ്റെ കരകളിൽ ചില ഭാഗങ്ങളിൽ നിന്ന് മണ്ണൊലിപ്പ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് , പക്ഷേ മണ്ണൊലിപ്പ് തടയാനുള്ള നടപടികൾ അത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട് എന്നും മന്ത്രിയുടെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി പറയുന്നു
ശാസ്താംകോട്ട തടാകത്തിൻ്റെ സംരക്ഷണത്തിനും മറ്റു അനുബന്ധ പ്രവർത്തികൾക്കുമായി കേന്ദ്രവിഹിതമായി 88. 85 ലക്ഷം രൂപ നാളിതുവരെ സംസ്ഥാനസർക്കാരിനു നൽകിയതായി ശാസ്താംകോട്ട തടാകത്തിൻ്റെ സംരക്ഷണം സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അശ്വിനി കുമാർ ചൗബെ വ്യക്തമാക്കി. ഒപ്പം തന്നെ ഗ്ലോബൽ എൺവിയോൺമെൻ്റ് ഫെസിലിറ്റി എന്ന ബാഹ്യ ധനയസഹായമുള്ള തണ്ണീർത്തട പരിസ്ഥിതി ജൈവവൈവിധ്യ പ്രോജക്റ്റിൻ്റെ ഡെമോൺസ്ട്രേഷൻ സൈറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ഭാഗമായി മറ്റൊരു 30 ലക്ഷം രൂപ തടാകത്തിൻ്റെ സംയുക്ത നിർവഹണ പദ്ധതിയുടെ പരിഷ്കരണത്തിനായും അനുവദിച്ചതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി.
ഒപ്പം തന്നെ ദേശീയ തണ്ണീർത്തട പരിസ്ഥിതി സംരക്ഷ പദ്ധതിയുടെ പരിഷ്കരിച്ച
സംയുക്ത നിർവഹണ പദ്ധതി 2019 മുതൽ കേരള തണ്ണീർത്തട അതോറിറ്റിയുടെ കീഴിൽ നടപ്പാക്കി വരുന്നു. പരിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ക്യാച്ച്മെൻ്റ് ഏരിയ പരിപാലനം, ജല വിഭവ നിർവഹണം, ജൈവ വൈവിധ്യ പരിപാലനം എന്നിവയും സുസ്ഥിര തൊഴിൽ അതിജീവന പദ്ധതികളും ശാസ്താംകോട്ട തടാകത്തിൻ്റെ നവീകരിച്ച സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ഒപ്പം തന്നെ കേരള തണ്ണീർത്തട അതോറിറ്റിയുടെ കീഴിൽ ശാസ്താംകോട്ട തടാകത്തിലെ മുൻകൂട്ടി സ്ഥാപിച്ച 21 സ്റ്റേഷനുകളിൽ വെച്ച് തടാകത്തിലെ വെള്ളത്തിൻ്റെ ഗുണനിലവാര നിർണ്ണയം നടന്നു പോരുന്നു.