ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകൻ അടക്കമുള്ളവരുടെ പേരിൽ ശക്തമായ നടപടി വേണമെന്ന് കോവൂർ കുഞ്ഞുമോൻ

Advertisement

ശാസ്താംകോട്ട . ജനഹൃദയങ്ങളിൽ ജീവിച്ച് അവരുടെ മനം കവർന്ന ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ അഭിപ്രായപെട്ടു.മരണ ശേഷം ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ അടക്കമുള്ളവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി കുറ്റിയിൽ മുക്കിൽ നടത്തിയ മൗനജാഥയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,കേരള കോൺഗ്രസ്സ് (എം) ഉന്നതാധി കരസമിതി അംഗം ഉഷാലയം ശിവരാജൻ,ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം കെ.മുസ്തഫ,ബിജു മൈനാഗപ്പള്ളി, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്
ബി.സേതു ലക്ഷ്മി,സ്ഥിരം സമിതി അദ്ധ്യക്ഷൻ ചിറക്കുമേൽ ഷാജി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മനാഫ് മൈനാഗപ്പള്ളി,അമ്പിളി,ഉഷ,ഷിജ്ന നൗഫൽ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.എ സമീർ,മധുസൂധനൻപിള്ള,
എസ്.രഘുകുമാർ,പ്രശാന്ത് പ്രണവം,സുരീന്ദ്രൻ,സിഡിഎസ് ചെയർപേഴ്സൻ അമ്പിളി,ഷൈനി മനാഫ്,നൂർ ജഹാൻ കാരൂർക്കടവ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement