പരവൂർ : ട്രെയിൻ തട്ടി ആട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പരവൂർ കൂനയിൽ തെക്കേപ്ലാവിള വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ മകൻ രവീന്ദ്രൻപിള്ള (55) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. പരവൂർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
ഭാര്യ :ശ്രീജകുമാരി. മക്കൾ :സൂര്യ. ആർ. എസ്, സൂരജ്. ആർ. എസ്. മരുമകൻ: മനോജ്.