പോത്ത് മോഷണം: പ്രതി പിടിയില്‍

Sleeping buffalo in the corral of countryside farm.
Advertisement

കൊല്ലം.കുറ്റിച്ചിറ പള്ളിപുരയിടത്തില്‍ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. പേരൂര്‍, തെറ്റിച്ചിറപുത്തന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (58) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. കുറ്റിച്ചിറ മാങ്കാലവിള പടിഞ്ഞാറ്റതില്‍ ഷൗക്കത്തിന്‍റേയും ഇയാളുടെ അയല്‍വാസിയായ മുകളുവിള വീട്ടില്‍ സിദ്ദിഖിന്‍റെയും ഉടമസ്ഥതയിലുള്ള പോത്തുകളെ ആണ് പ്രതി ഞായറാഴ്ച വെളുപ്പിന് 4 മണിയോടെ മോഷ്ടിച്ചുകൊണ്ട് പോയത്.

പോത്തുകള്‍ മോഷണം പോയതായി മനസ്സിലായതിനെ തുടര്‍ന്ന് ഉടമകള്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളു മറ്റും പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തു. പിന്നീട് കാട് പിടിച്ച പുരയിടത്തില്‍ കെട്ടിയിട്ട നിലയില്‍ പോത്തുകളേയും കണ്ടെത്തി. കിളികൊല്ലൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുകേഷ്, സായ്, സി.പി.ഒ സാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.