യുവതിയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Advertisement

ഓച്ചിറ. യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിലായി. അഴീക്കല്‍, ഗോപാലശ്ശേരില്‍ വീട്ടില്‍ ഹരിക്കുട്ടന്‍ എന്ന സരസജന്‍ ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ അഴീക്കല്‍ സ്വദേശിയായ ഹരികുട്ടന്‍ വഴിയിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ബലമായി തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

ഓച്ചിറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ മാനഭംഗ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസ്സാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, സിപിഒ വിനോദ്, അനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.