ശാസ്താംകോട്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ പാഠ്യപദ്ധതിയിലൂടെ പ്രായോഗികമാക്കി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുട്ടികള്‍. സ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഓട്ടോമാറ്റിക് യൂണിഫോം ഡിറ്റക്ടര്‍ കൗതുകമായിരിക്കയാണ്. സ്‌കൂളിലെ ഏതെങ്കിലും വിദ്യാര്‍ഥിയെ യൂണിഫോമില്ലാതെ കണ്ടാല്‍ ആ വിവരം സ്‌കൂള്‍ അതോറിറ്റിയുടെ മൊബൈല്‍ നമ്പരില്‍ എത്തും.എന്‍ഇപി 2020അനുസരിച്ച് ആര്‍ട്ടിഫ്ഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ധാരണ കുട്ടികളില്‍ വളര്‍ത്തുന്നതിനാണ് ഹൗ ആന്റ് വൈ എന്ന ബാംഗ്‌ളൂര്‍ ആസ്ഥാനമായ ഐടി കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശത്തോടെയാണ് ഈ പ്രോജക്ടിന് രൂപം നല്‍കിയത്. സ്‌കൂള്‍ നിയമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറുന്നതിനുമുന്നോടിയാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ബോണിഫിഷ്യ വിന്‍സെന്റ്, അടല്‍ ലാബ് കോഓര്‍ഡിനേറ്റര്‍ അഹല്യ,മെന്റര്‍സ് ആയയു ടി റിയ,അനുഗ്രഹ വിന്‍സെന്റ് ,പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഹരിസാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ഹെനോക്ക്,എം ബിജു,എ അവന്തിക,ജേസില്‍ ജോണ്‍ ജസ്റ്റിന്‍,ആരോണ്‍ വി ദാസന്‍,ആദിബ് എസ് എന്നിവരുടെ സംഘമാണ് പ്രോജക്ട് വികസിപ്പിച്ചത്. സ്‌കൂള്‍ ഡയറക്ടര്‍ ഫാ.ഡോ ഏബ്രഹാം തലോത്തില്‍ ഹൗ ആന്റ് വൈ സിഇഒ അജയ് സാഗറിന്റെയും നേതൃത്വത്തിലാണ് പ്രോജക്ട് പൂര്‍ത്തിയായത്.