കൊല്ലം.പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊല്ലത്തുള്ള അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടിയ രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. മഅ്ദനിയുടെ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്