കരുനാഗപ്പള്ളിയിലെ മാരാരിത്തോട്ടം- കാലിത്തീറ്റ ഫാക്ടറി റോഡില്‍ ദുരന്തസാധ്യത

Advertisement

കരുനാഗപ്പള്ളി. ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ലവല്‍ക്രോസിലെ പാലം പണിക്കായി പ്രധാനപാത അടച്ചതിനാല്‍ വാഹനം തിരിച്ചുവിട്ട റോഡില്‍ ദുരിതമായി ട്രയിലറടക്കമുള്ള വാഹനങ്ങള്‍. വലിയ വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച വഴി ആലുമുക്ക്-വെളുത്തമണല്‍ ഡ്രൈവര്‍മുക്ക് റൂട്ടാണ്. എന്നാല്‍ എളുപ്പത്തിന് വേണ്ടി കാറും ബൈക്കും മറ്റ് ചെറിയ വാഹനങ്ങളും പോകുന്ന മാരാരിത്തോട്ടം എസ്എന്‍ഐടിസി വഴി കാലിത്തീറ്റഫാക്ടറി ജംക്ഷന്‍ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടക്കുന്നത് വലിയ അപകടത്തിന് കാരണമാകുന്നുണ്ട്. വലിയ രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാനാവാത്തതിനാല്‍ ചെറിയവാഹനം എതിരെ വരുന്നതും മറികടക്കാന്‍ ഇരുചക്രവാഹനങ്ങള്‍ ശ്രമിക്കുന്നതും അപകടമാകുന്നുണ്ട്.

ഏതു സമയവും ഇവിടെ വന്‍ ദുരന്തമുണ്ടായേക്കും. വലിയ ലോറികളും ട്രയിലറുകളും വരെ ഈ റോഡിലേക്കു കടന്നു കയറുകയാണ്. ആദ്യ കാലത്ത് കൃത്യമായ പരിശോധന ഉണ്ടാകുമായിരുന്നുവെങ്കിലും ഇപ്പോള്‍ അതില്ല. മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഇത് ശ്രദ്ധിക്കുകയും വേണ്ട അറിയിപ്പ് നല്‍കുകയും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം

Advertisement