തിരുവല്ല: മണിപ്പൂരിൽ വനിതകൾക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സാൽവേഷൻ ആർമി തിരുവല്ല ഡിവിഷൻ വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ മേജർ ആനി ഉദ്ഘാടനം ചെയ്തു.വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ മേജർ ലീലാമ്മ സ്റ്റീഫൻസൻ ,ക്യാപ്റ്റൻ സരിത റെജി, ക്യാപ്റ്റൻ സിത്താര പ്രശാന്ത്, ക്യാപ്റ്റൻ ജോളി സുഭാഷ് എന്നിവർ പ്രസംഗിച്ചു.
.