കൊല്ലo. രാമൻകുളങ്ങര മുതിരപ്പറമ്പിൽ കിണറടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കല്ലുംപുറം സ്വദേശി വിനോദിനെ പുറത്തെടുത്തത്. മണ്ണിൻ്റെ ഘടന മനസിലാക്കാതെയുള്ള നിർമാണം ആണ് അപകടനത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ..
കിണർ നിർമാണത്തിനിടയിൽ മണ്ണിന് ഉറപ്പില്ലെന്ന് മനസിലാക്കി റിംഗ് ഇറക്കുമ്പോഴാണ് അപകടം ഉണ്ടായത്.
13 അടി താഴ്ചയുള്ള കിണറ്റിലേക്ക് മണ്ണ് ഇടിഞ്ഞ് താഴുകയായിരുന്നു.കിണറിനുള്ളിൽ കുടുങ്ങിയ വിനോദ് വശത്ത് ചവിട്ടി നിന്നത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.സുരക്ഷക്കായി ഇടുപ്പിൽ കയർ കെട്ടിയിരുന്നത് വിനോദിന് രക്ഷയായി.
രണ്ട് മണിക്കൂർ നീണ്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അക്ഷീണ പ്രയ്നത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്.
ഫ്ലാറ്റിനും മതിലിനും ഇടയിൽ ആയിരുന്നു കിണർ നിർമാണം. വാഹനങ്ങൾ പോയപ്പോൾ ഉണ്ടായ പ്രകമ്പനം അപകടത്തിനു കാരണം ആയതായി സംശയിക്കുന്നു.