ശാസ്താംകോട്ട: വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് അദ്ധ്യാപകർക്ക് വിദഗ്ധ പരിശീലനം ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
കുന്നത്തുർ കിഴക്ക് ഗവ.എൽ.പി.എസിൽ പുതിയതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം മുതൽ അദ്ധ്യാപകർക്ക് ഒരാഴ്ചത്തെ വിദഗ്ധ പരിശീലനം നിർബന്ധിതമാക്കുമെന്നു o മന്ത്രി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായിരുന്ന റിട്ട. ജില്ലാ ജഡ്ജി പി.മുരളീധരനേയും , ഡോ. കെ.ഉണ്ണികൃഷ്ണ പിള്ളയേയും , റിട്ട. എച്ച് .എം., ജെ. കേശവരു ഭട്ടതിരിയെയും സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി സർട്ടിഫിക്കറ്റ് വിതരണം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ ചെയർ പേഴ്സൺ റ്റി. ശ്രീലേഖ , വാർഡ് മെമ്പർ ബി. അരുണാമണി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രധാന മന്ത്രി ബാല പുരസ്ക്കാർ ജേതാവ് ആദിത്യൻ സുരേഷ്, ദേശീയ ഷൂട്ടിംഗ് മൽസര വിജയി പി.ശിവദേവ്, പൂർവ്വ കാല പ്രഥമ അദ്ധ്യാപകരെയും പ്രതിഭകളെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വൽസല കുമാരി സ്വാഗതവും , ഹെഡ് മിസ്ട്രസ് വി.എ.ബിന്ദു നന്ദിയും പറഞ്ഞു.