അഞ്ചല്‍: അനധികൃതമായി ഇരുതലമൂരിയെ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഉന്മേഷ് (32), തൃശൂര്‍ കേച്ചേരി സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നാല് പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇരുതലമൂരിയെ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിന് സമീപത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്. വില്‍പ്പന നടത്താന്‍ ശ്രമിച്ച വാഹനങ്ങളും ഇരുതലമൂരിയെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
ഇരുതലമൂരിക്ക് ഒരുകോടി രൂപ വില നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊല്ലത്തുള്ള വ്യാപാരികള്‍ തൃശൂര്‍ സ്വദേശികളുമായി കരാര്‍ ഉറപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിയിലാവുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം 7 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പിടിച്ചെടുത്ത ഇരുതലമൂരിക്ക് 138 സെ.മീ. നീളവും 4.50 കിലോ തൂക്കവുമുണ്ട്. ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജു.റ്റി.എസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി. ഉല്ലാസ്, ലിജു താജുദ്ദീന്‍, എസ്. സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.