ഡോ. വന്ദനദാസ് കൊലപാതകം: കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും… പ്രതി സന്ദീപിന് ജാമ്യം നിഷേധിച്ചു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ.വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ െ്രൈകംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു. ഡോ. വന്ദനാദാസിന്റെ രക്തം പ്രതി സന്ദീപിന്റെ വസ്ത്രങ്ങളില്‍ പുരണ്ടിട്ടുണ്ടെന്ന ശാസ്ത്രീയ പരിശോധനാഫലവും മറ്റ് തെളിവുകളുടെ പരിശോധനാഫലവും അന്വേഷണ സംഘത്തിന് ലഭിച്ചു.
ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനാദാസിനെ കുത്തിയതെന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞു. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. സന്ദീപിനെ കസ്റ്റഡിയില്‍ എടുത്തശേഷം തെളിവെടുപ്പും ചോദ്യം ചെയ്യലും കഴിഞ്ഞു. എന്നാല്‍ എന്തിനാണ് വന്ദനെയെ കൊലപ്പെടുത്തിയതെന്ന പോലീസിന്റെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. കൊലപ്പെടുത്തിയ സ്ഥലവും കത്രിക ഉപയോഗിച്ച് പ്രതി കുത്തിയതുമെല്ലാം കുറ്റപത്രത്തില്‍ ഉണ്ട്.
പ്രധാന ഉത്തരമായ വന്ദനയെ എന്തിന് കൊന്നു? എന്നുള്ളതിന് പ്രതിയില്‍ നിന്ന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നത്. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പോലീസുകാരും ഹോം ഗാര്‍ഡും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെയുള്ള ദൃക്‌സാക്ഷികളും നൂറിലേറെ സാക്ഷി മൊഴികളുമാണുള്ളത്.
മെയ് 10ന് പുലര്‍ച്ചെ 4.30നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനും മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ കോട്ടയം  മഞ്ചൂര്‍, കുറ്റിച്ചിറ നാമ്പിചിറക്കാലയില്‍ ഡോ. വന്ദനദാസിനെ (25) ചികിത്സയ്ക്ക് എത്തിയ സന്ദീപ് ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. കൂടെയെത്തിയ ബന്ധു രാജേന്ദ്രന്‍പിള്ള, സമീപ വാസിയായ ബിനു, പോലീസ് ഉദ്യോഗസ്ഥരായ ബേബി മോഹന്‍, മണിലാല്‍, അലക്‌സ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ ദിവസം പ്രതി സന്ദീപ്  ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

Advertisement