കുണ്ടറ: പെരുമ്പുഴ ബിവറേജ് മദ്യശാലയില്‍ മോഷണശ്രമം നടത്തിയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മുത്താറുല് ഹഖ് (32), സംസു ജുഹാ വയസ് (32) എന്നിവരെയാണ് കുണ്ടറ പോലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച വിരലടയാളങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വളരെ നാളുകള്‍ക്കു ശേഷം പ്രതികളെ തിരിച്ചറിഞ്ഞത്.
സമാന കേസുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. തിരുവല്ല, ചങ്ങനാശ്ശേരി, കാലടി എന്നീ സ്ഥലങ്ങളിലെ ബീവറേജസ് ഷോപ്പുകളില്‍ മോഷണം നടത്തിയതിന് ഇവര്‍ക്കെതിരെ നിലവില്‍ കേസുകള്‍ ഉണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്ത് കൊണ്ടുപോയി കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തി. കുണ്ടറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അനീഷ്. ബി, അംബരീഷ്, ഗ്രേഡ് എസ്ഐ ഷാനവാസ് ഖാന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.