കൊട്ടാരക്കര: കൊട്ടാരക്കര നഗരത്തിലെ സായാഹ്ന തട്ടുകടകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ സായാഹ്നം മുതല്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലാണ് കൊട്ടാരക്കര ഭക്ഷ്യ സുരക്ഷാ വിഭാഗവും കൊട്ടാരക്കര മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും ചേര്‍ന്ന് പരിശോധന നടത്തിയത്.
മുനിസിപ്പല്‍ പരിധിയിലുള്ള ഏഴ് തട്ടുകടകള്‍ പരിശോധിച്ചതില്‍ ന്യൂനതകള്‍ കണ്ടെത്തിയ മൂന്ന് എണ്ണത്തിന് പിഴ ചുമത്തി. രണ്ടെണ്ണെത്തിന് നോട്ടീസ് നല്കുകയും ചെയ്തു. തുടര്‍ന്നും രാത്രികാല പരിശോധനകള്‍ ശക്തമാക്കുമെന്നും ഭക്ഷ്യ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നിഷാ റാണി, ഓഫീസ് അസി. ജഗദീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.