കരുനാഗപ്പള്ളി . എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കരുനാഗപ്പള്ളി പന്മന പുത്തൻചന്ത ജംഗ്ഷന് തെക്ക് ഭാഗത്ത് ആണുവേലിൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനു പടിഞ്ഞാറു ഭാഗത്തായി കുറ്റിചെടികൾക്കിടയിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.ഏകദേശം 90 സെ.മീ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

കഞ്ചാവ് ചെടി നട്ടു വളർത്തിയെടുക്കുകയും പരിപാലിക്കപ്പെടുകയും ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു. റെയിഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, പ്രിവെന്റിവ് ഓഫീസർമാരായ എ അജിത്കുമാർ, എബിമോൻ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അൻഷാദ് എസ്, സഫേഴ്സൻ എസ്,ഡ്രൈവർ മൻസൂർ എന്നിവർ പങ്കെടുത്തു