കാർഗിൽ വിജയ് ദിവസ്‌ ആഘോഷിച്ചു

Advertisement

വേങ്ങ. വിദ്യാരംഭം സെൻട്രൽ സ്കൂൾ കാർഗിൽ യുദ്ധത്തിന്റെ 24 വർഷം കാർഗിൽ വിജയ് ദിവസമായി ആഘോഷിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി വേങ്ങ നെടുംതോളിൽ കിഴക്കതിൽ നായിക് സോമൻപിള്ളയെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വൈ. ഷാജഹാൻ ആദരിച്ചു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ അധ്യക്ഷത വഹി

ച്ചു. പ്രിൻസിപ്പാൾ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പാൾ ടി. കെ രവീന്ദ്രനാഥ്, അക്കാദമിക് കോ -ഓർഡിനേറ്റർ അഞ്‌ജനി തിലകം, പി. ടി. എ സെക്രട്ടറി പ്രിയാമോൾ, സ്റ്റാഫ്‌ സെക്രട്ടറി ദീപ കെ, പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബി സാജ്, കെ.ജി കോ-ഓർഡിനേറ്റർ ഷിംന മുനീർ എന്നിവർ ആശംസ അർപ്പിച്ചു.