ചിത്തിരവിലാസത്തിൽ ചിത്തിര മെറിറ്റ് അവാർഡ് വിതരണം

Advertisement

മൈനാഗപ്പള്ളി. ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ ചിത്തിര മെറിറ്റ് അവാർഡ് വിതരണം നടന്നു.2023ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക്ഫുൾ എ പ്ലസ് കരസ്ഥമാക്കിയചിത്തിര വിലാസം സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾക്കാണ് ചിത്തിര മെറിറ്റ് അവാർഡ് നൽകുന്നത്. കഴിഞ്ഞ 15 വർഷമായിസ്കൂൾ മാനേജ്മെന്റ് നൽകിവരുന്ന ചിത്തിര മെറിറ്റ് അവാർഡിന് ഈ വർഷം എസ്എസ്എൽസി പാസായ 23 കുട്ടികളും പ്ലസ് ടു പാസായ ഒമ്പത് കുട്ടികളും അർഹരായി. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ് കുട്ടികൾക്ക് ചിത്തിര മെറിറ്റ് അവാർഡിന്റെ ഭാഗമായുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.

                ചിത്തിര മെറിറ്റ് അവാർഡിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിന് പിടിഎ പ്രസിഡന്റ് സുരേഷ് ചാമവിള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിജുകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുധാദേവി, വൈസ് പ്രസിഡന്റ് അർഷാദ് മന്നാനി, എം പി ടി എ പ്രസിഡന്റ് അനുരാധ, സ്റ്റാഫ് സെക്രട്ടറി സൈജു ബി.എസ്‌, സീനിയർ അസിസ്റ്റന്റ് ജയലക്ഷ്മി, സന്തോഷ് കൃഷ്ണ, ആനന്ദൻ മാഷ്,ഷഹിനാ ലത്തീഫ്, ആര്യ രാജീവൻ,ഉണ്ണി ഇലവിനാൽ,സജാദ്,സുനീഷ്, അനന്തകൃഷ്ണൻ, വിനോദ് എന്നിവർ പ്രസംഗിച്ചു