കാർഗിൽ വിജയദിനമാചരിച്ച് ഭരണിയ്ക്കാവ് ധനലക്ഷ്മി ബാങ്ക്,വിമുക്ത ഭടൻമാരും കുടുംബങ്ങളും ആദരവ് ഏറ്റുവാങ്ങി

Advertisement

ശാസ്താംകോട്ട:കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഇരുപത്തിനാലാം വാർഷിക സ്മരണയിൽ രാജ്യം.ഭരണിയ്ക്കാവ് ധനലക്ഷ്മി ഹയർ പർച്ചേസിംഗ് & ലീസിംഗ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ ദിവസ് ആഘോഷിച്ചു. മൈക്രോ ഫിനാൻസ് ബ്രാഞ്ച് മാനേജർ അഭിജിത്ത് ആർ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എൻ .ബി.എഫ്.സി കസ്റ്റമർ റിലേഷൻ ഷിപ്പ് എക്സിക്യുട്ടീവ് ശ്രുതി എസ്.ജി അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ചടങ്ങിൽ വിമുക്ത ഭടൻമാരെയും കുടുംബത്തെയും ആദരിച്ചു. തുടർന്ന് കാർഗിൽ യുദ്ധ നാളുകളിലെ അനുഭവങ്ങൾ സൈനികർ പങ്കിട്ടു. മൈക്രോ ഫിനാൻസ് ക്രഡിറ്റ് ഓഫീസർ മിഥുൻ കുമാർ സ്വാഗതവും എൻ.ബി.എഫ്.സി കസ്റ്റമർ റിലേഷൻ ഷിപ്പ് എക്സിക്യുട്ടീവ് രമാദേവി.ആർ കൃതജ്ഞതയും പറഞ്ഞു.