ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണം ബിജെപി പിന്തുണയോടെ യുഡിഎഫിന്,രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ്

Advertisement

കൊല്ലം. ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണം ബിജെപി പിന്തുണയോടെ യുഡിഎഫിന് ലഭിച്ചു. കോൺഗ്രസിലെ ഷീബാ ചെല്ലപ്പൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങൾ ആയ ഹരികുമാർ,
എം.ഉഷ,സിന്ധു എന്നിവർ യുഡിഎഫിൻ്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപി പിന്തുണയില്‍ ജയിച്ചവര്‍ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു


എൽഡിഎഫ് 9 യുഡിഎഫ് 8 ബിജെപി 3 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. മുന്നണി ധാരണ പ്രകാരം സിപിഐയിലെ അമ്പിളി ശിവൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ആയിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സിപിഎമ്മിലെ ബിന്ദു പ്രകാശായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു.

അതേസമയം ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച പ്രസിഡന്റും, വൈസ് പ്രസിഡന്റും അടിയന്തിരമായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അംഗങ്ങൾക്ക് കത്ത് നൽകി.ഉമ്മന്നൂരിൽ ഉണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് ഡി സി സി അന്വേഷിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു..

Advertisement